നിർമ്മലാ സീതാരാമൻ പ്രതിരോധമന്ത്രി

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ മന്ത്രിമാരുടെ വകുപ്പകളിലും അപ്രതീക്ഷിത നീക്കങ്ങളുമായി ബിജെപി. നിർമല സീതാരാമന് പ്രതിരോധ വകുപ്പിൻറെ ചുമതല നൽകാൻ തീരുമാനമായി. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു നിർമ്മല. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിത കൂടിയാണ് നിർമലാ സീതാരാമൻ.
നിലവിൽ അരുൺ ജയ്റ്റ്‌ലിയാണ് പ്രതിരോധമന്ത്രി. ധനകാര്യമന്ത്രിയായ അദ്ദേഹം മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെയാണ് പ്രതിരോധമന്ത്രിസ്ഥാനം ഏറ്റെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here