ഇന്ന് ഉത്രാടപാച്ചിൽ; ഓണത്തിരക്കിൽ മുങ്ങി കേരളം

തിരുവോണപ്പുലരി ഇന് ഒരു രാപ്പകൽ അകലെ. നാടും നഗരവും മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. തിരുവോണ ദിനത്തിന്റെ തലേ ദിവസമായ ഉത്രാടദിനത്തിലാണ് തിരക്കേറെയും. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങുവാനും, ഓണക്കോടിയെടുക്കാനും, പൂക്കളമൊരുക്കാൻ പൂ വാങ്ങുവാനുമെല്ലാം മലയാളികൾ നെട്ടോട്ടം ഓടുകയാണ്. ഓണവിപണി ലക്ഷ്യമിട്ട് നിരവധി വഴിയോര കച്ചവടക്കാരും നിരത്തുകളിൽ നിരന്നിട്ടുണ്ട്.
പച്ചക്കറി മുതൽ പലവ്യഞ്ജനങ്ങൾക്ക് വരെ വിപണിയിൽ പൊള്ളുന്ന വിലയാണ്. എന്നിരുന്നാലും കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി പിന്തുടരുകയാണ് മലയാളി. സർക്കാരിന്റെ ഓണച്ചന്തകളിൽ ആളുകളുടെ നീണ്ട നിരയാണ്. തീവിലയായ ഏത്തയ്ക്കായിക്കാണ് ആവശ്യം കൂടുതൽ. ഏത്തയ്ക്കയുടെയും വെളിച്ചെണ്ണയുടെയും പച്ചക്കറികളുടെയും വിലക്കയറ്റമാണ് ഈ ഓണത്തിന്റെ നിറം കെടുത്തുന്നത്. വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാരിന്റെ ഇടപെടലുകളൊന്നും ഫലം കണ്ടില്ല. ഗൃഹോപകരണ വിപണിയിലും മൊബൈൽ ഫോൺ മേഖലയിലുമാണ് പ്രധാന തിളക്കം.
വീടും പരിസരവും വൃത്തിയാക്കി നിലവിളക്കും കഴുകി വച്ച് കഴിയുമ്പോൾ മാത്രമായിരിക്കും ഉത്രാടപാച്ചിലിന് അവസാനമാകുന്നത്.
today uthradapaachil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here