ഓണനാളിൽ ദിലീപിനെ കാണാൻ ജയറാമും ജയിലിലെത്തി

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ജയറാം ആലുവ സബ് ജയിലിലെത്തി. പത്തുമിനിറ്റോളം സംസാരിച്ച ശേഷം ജയറാം മടങ്ങി.
ദിലീപിനെ കാണാൻ നടൻമാരായ ഹരിശ്രീ അശോകനും സുരേഷ് കൃഷ്ണയും കലാഭവൻ ഷാജോനും സംവിധായകൻ രഞ്ജിത്തും ഇന്നലെ ആലുവ ജയിലിലെത്തിയിരുന്നു. കഴിഞ്ഞദിവസം നാദിർഷ, ആൽവിൻ ആന്റണി എന്നിവരും ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവൻ എന്നിവരും ജയിലിൽ എത്തിയിരുന്നു.
jayaram visits dileep in jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here