Advertisement

അത്തം മുതൽ പതിനൊന്ന് നാൾ കാത്തിരുന്ന് ഇന്ന് തിരുവോണം

September 4, 2017
Google News 1 minute Read
malayalees celebrate thiruvonam today

അത്തം ഒന്ന് മുതൽ തുടങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് തിരോവണമെത്തി. ഉത്രാടപാച്ചിലിന്റെ തിരക്കുകൾ കഴിഞ്ഞ് ഇന്ന് സദ്യവട്ടം ഒരുക്കാനും, പുത്തൻ ഓണക്കോടി അണിയാനുമുള്ള തിരക്കിലായിരിക്കും ലോകമെമ്പാടുമുള്ള മലയാളികൾ. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ് സമ്മാനിക്കുന്നത്.

അതിരാവിലെ എഴുനേറ്റ് അത്തപ്പൂക്കളമൊരുക്കി മാവേലി മന്നനെ വരവേൽക്കാൻ കുട്ടിപ്പട ഒരുങ്ങുമ്പോൾ വീട് അലങ്കരിക്കാൻ മുതിർന്നവരും, സദ്യയൊരുക്കാൻ പെൺപടയും ഒരുങ്ങിയിരിക്കും.

ഓണമെന്നാൽ സമൃദ്ധിയുടെ അടയാളമായ സദ്യയാണ് പ്രധാനം. തൂശനിലയിൽ വിളമ്പിയ കുത്തരി ചോറ്. ഇല നിറയെ കറികൾ. മധുരസ്മരണയിൽ ഇലയിൽ പഴവും പപ്പടവും കുഴച്ച് പായസം. ഇതും ഓണത്തിന്റെ മാത്രം വേറിട്ട അനുഭവം.കുടുംബങ്ങൾ തമ്മിലുള്ള ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ് ഓണം.

malayalees celebrate thiruvonam today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here