Advertisement

മോഡി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

September 4, 2017
Google News 0 minutes Read
twentyfournews-india-china

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിംഗുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ ഷിയാമെനിൽ വച്ചു നടക്കുന്ന ഒൻപതാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

ഡോക്ലാം പ്രശ്‌നത്തെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ നീണ്ടുനിന്ന സംഘർഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

ബ്രിക്‌സ് അംഗങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്താനാണ് യാത്രയെന്ന് ചൈനയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മോഡി പറഞ്ഞിരുന്നു. ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കു പുറമേ ഈജിപ്ത്, കെനിയ, താജിക്കിസ്ഥാൻ, മെക്‌സിക്കോ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളായി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here