Advertisement

ഗുർമീതിന്റെ സങ്കേതത്തിൽ വൻ ആയുധവേട്ട

September 4, 2017
Google News 0 minutes Read
gurmeet ram raheem singh

പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ആൾദൈവം ഗുർമീത് റാം റഹീം സിംഗിന്റെ സങ്കേതത്തിൽ ആയുധവേട്ട. സിർസയിലെ ആശ്രമത്തിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. 33 അത്യാധുനിക തോക്കുകളാണ് സിർസയിൽ നിന്ന് കണ്ടെടുത്തത്. ഈ ആയുധങ്ങൾക്ക് ലൈസൻസ് ഉണ്ട്.

ദേരാ സച്ചാ സൗദയുടെ പേരിൽ 67 തോക്കുകൾക്കാണ് ലൈസൻസ് നേടിയിരുന്നത്. ഇതിൽ 33 എണ്ണമാണ് സിർസയിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ശേഷിക്കുന്ന 34 തോക്കുകൾ എത്രയും വേഗം തിരിച്ച് ഏൽപ്പിക്കാൻ ദേരാ സച്ചാ സൗദ അധികൃതരോട് പോലീസ് ആവശ്യപ്പെട്ടു. തോക്കുകൾ ഇനി കൈവശം സൂക്ഷിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here