ആദിത്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കങ്കണ; വേണ്ടിവന്നാൽ കോടതി കയറുമെന്ന് ആദിത്യ പഞ്ചോളി

കാര്യങ്ങൾ, അത് എന്തുതന്നെയായാലും, വെട്ടിത്തുറന്ന് പറയുന്നതുകൊണ്ട് തന്നെ നിരവധി വിവാദങ്ങളിൽ സ്ഥിരമായി ചാടുന്ന ഒരാളാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. മുമ്പ് ഹൃത്വിക് റോഷനുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച താരം ഇത്തവണ വാർത്തയായത് പതിനാറാം വയസ്സിൽ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞാണ്.
കഴിഞ്ഞ ദിവസമാണ് സിനിമാ താരമായ ആദിത്യ പഞ്ചോളി തന്റെ പതിനാറാം വയസ്സിൽ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കങ്കണ തുറന്ന് പറയുന്നത്. എന്നാൽ പ്രസ്താവനയിൽ അരിശം പൂണ്ട ആദിത്യ ശ്കതമായും രൂക്ഷമായുമാണ് പ്രതികരിച്ചിരിക്കുന്നത്.
‘അവൾക്ക് ഭ്രാന്താണ്. എന്തു ചെയ്യാനാകും. നിങ്ങൾ അവളുടെ സംസാരം
ശ്രദ്ധിച്ചോ ഒരു ഭ്രാന്തിയെ പോലെയല്ലെ അവൾ സംസാരിക്കുന്നത് ? മറ്റാരെങ്കിലും അത്തരത്തിൽ സംസാരിക്കാറുണ്ടോ. ഒരു പാട് കാലങ്ങളായി സിനിമ മേഖലയിൽ ജീവിക്കുന്നവരാണ് ഞങ്ങൾ. ഇക്കാലമത്രയും ആരും മറ്റുള്ളവരെ കുറിച്ച് ഇത്രത്തോളം മോശമായി സംസാരിച്ചിട്ടില്ല. ഞാനെന്താണ് പറയേണ്ടത്. അവൾക്ക് ഭ്രാന്താണ്. ചെളിയിലേക്ക് കല്ലെറിഞ്ഞാൽ അത് നമ്മുടെ വസ്ത്രം വൃത്തികേടാക്കുക മാത്രമാണ് ചെയ്യുന്നത് ‘ എന്നാണ് ആദിത്യ പഞ്ചോളി പ്രതികരിച്ചത്. വേണ്ടിവന്നാൽ വേണ്ടിവന്നാൽ കങ്കണയ്‌ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും മറ്റൊരു അഭിമുഖത്തിൽ ആദിത്യ പഞ്ചോളി പറഞ്ഞു.
aditya pancholi against kangana ranaut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here