ആന്റണി പെരുമ്പാവൂർ ജയിലിലെത്തി ദിലീപിനെ കണ്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും. ആലുവയിലെ സബ്ജയിലിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ആന്റണി പെരുമ്പാവൂർ എത്തിയത്. നേരത്തേ നടനും എംഎൽഎയുമായ ഗെ ബി ഗണേഷ്‌കുമാർ ദിലീപിനെ കണ്ടിരുന്നു. നടൻ മമ്മൂട്ടിയും ദിലീപിനെ കാണാൻ വൈകീട്ടോടെ എത്തുമെന്നാണ് അറിയുന്നത്.
നിർമ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടൻ സുധീർ അടക്കം നിരവധി പേരാണ് ഇന്ന് ജയിലിൽ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടൻ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നൽകിയിരുന്നു.
കാവ്യാ മാധവനും മകൾ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിർഷയും ദിലീപിനെ കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദർശിച്ചിരുന്നു. സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, ഹരീശ്രീ അശോകൻ എന്നിവരും ദിലീപിനെ കാണാൻ ജയിലിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here