Advertisement

ഭീമൻ പൂക്കളമൊരുക്കി മുംബൈ മലയാളികൾ; ഏറ്റവും കൂടുതൽ പേർ കണ്ട ഓണപ്പൂക്കളം ഇനി മുംബൈ നഗരത്തിന് സ്വന്തം

September 5, 2017
1 minute Read
giant flower carpet at mumbai chathrapathi shivaji terminal

ഈ ഓണത്തിന് കയ്യടി നേടിയിരിക്കുന്നത് കേരളക്കരയല്ല മറിച്ച് മുബൈയാണ്. മുംബൈ റെയിൽവേ സ്റ്റേഷനിൽ ആരുടേയും കണ്ണുതള്ളിക്കുന്ന ഭീമൻ പൂക്കളമൊരുക്കിയാണ് മുംബൈ മലയാളി സംഘടന ശ്രദ്ധ നേടിയിരിക്കുന്നത്.

ഈ വർഷവും ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ട ഓണ പൂക്കളം എന്ന പേരാണ് മുംബൈ നഗരം സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്‌റേഷനിലാണ് ഭീമൻ പൂക്കളമൊരുക്കിയിരിക്കുന്നത്. ദിവസേന ഏകദേശം 40 ലക്ഷം യാത്രക്കാരാണ് സി എസ് ടി സ്‌റേഷനിലൂടെ യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 25 ലക്ഷം ജനങ്ങളാണ് രണ്ടു ദിവസമായി പൂക്കളം കണ്ടെതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒരു സെക്കൻഡിൽ എണ്ണൂറോളം ആളുകൾ പൂക്കളം കണ്ടുകൊണ്ടിരിക്കുകയാണെന്നാണ് റെയിൽവേ അധികാരികൾ അവകാശപ്പെടുന്നത്.

സ്ഥലം എം എൽ. എ .രാജ് പുരോഹിത് റെയിൽവേയിലെ ഉന്നത അധികാരികൾ, ഡിവിഷനൽ റെയിൽവേ മാനേജർ, സെൻട്രൽ റെയിൽവെ ചീഫ് എക്‌സികുട്ടിവ് ഓഫിസർ കൂടാതെ സാമൂഹ്യ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പൂക്കളം കാണാനെത്തിയിരുന്നു.

giant flower carpet at mumbai chathrapathi shivaji terminal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top