Advertisement

ഇന്ത്യകണ്ട ഏറ്റവും വലിയ പരിഷ്‌കരണമാണ് ജിഎസ്ടി : മോദി

September 5, 2017
Google News 1 minute Read
gst is indias biggest reforms says modi

രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്‌കരണമാണ് ജി.എസ്.ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ബിസിനസ് കൗൺസിലിൽ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ലോകത്തെ ഉദാരമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്നും മോദി കൂട്ടിച്ചേർത്തു.

ലോകത്തെ ഉദാരമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾ രാജ്യത്തിന്റെ മുഖച്ഛായ മാറ്റി. രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തമാക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും വ്യവസായങ്ങൾ കൊണ്ടുവരാനും ബ്രിക്‌സ് കൗൺസിലിന് കഴിയുമെന്നും മോദി പറഞ്ഞു.

gst is indias biggest reforms says modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here