പുതിയ രൂപത്തിലും ഭാവത്തിലും ഐഫോൺ 8; ഈ മാസം 12 ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 8 ഈ മാസം 12 ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഐഫോണിന്റെ പത്താം വാർഷികത്തിലായിരിക്കും മൊബൈൽ പ്രേമികൾ കാത്തിരിക്കുന്ന സ്മാർട് ഫോൺ അവതരിപ്പിക്കുക. ആരെയും അതിശയിപ്പിക്കുന്ന പുതിയ രൂപത്തിലായിരിക്കും ഫോൺ പുറത്തിറങ്ങുക.
ഐഫോണിന്റെ ഡിസ്‌പ്ലേയിലായിരിക്കും ഏറ്റവും വലിയ മാറ്റം. അരികുകൾ ഇല്ലാത്ത വിസ്തൃതിയുള്ള ഓഎൽഇഡി ഡിസ്‌പ്ലേ ആയിരിക്കും ഐഫോൺ 8നെന്നാണ് റിപ്പോർട്ടുകൾ. ഐഫോണിന്റെ മുൻ പതിപ്പുകളിലെല്ലാം ഉണ്ടായിരുന്ന ഹോം ബട്ടൺ പുതിയ ഫോണിൽ ഉണ്ടാകില്ല. കൂടുതൽ ഉപയോഗങ്ങളുള്ള ഡിജിറ്റൽ സംവിധാനമായിരിക്കും ഐഫോണിൽ ഉപയോഗിക്കുക.
ഫിംഗർ പ്രിന്റിന് പകരം ഫേസ് ഡിറ്റക്ഷനാണ് ഐ ഫോൺ 8 ന്റെ വേറൊരു ഫീച്ചർ. ഫിംഗർ പ്രിന്റ് ഇന്ന് സ്മാർട്ട് ഫോണുകളിൽ സാധരണമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫിംഗർ പ്രിന്റിങ്ങ് എടുത്തു മാറ്റാനാണ് ആപ്പിൾ അധികൃതർ എടുത്തുമാറ്റിയെന്നാണ് സൂചന.
വയർലെസ് ചാർജിങ് സംവിധാനമാകും എട്ടാം പതിപ്പിലെ മറ്റൊരു സവിശേഷത. ഇതുവരെയുള്ള ഐ ഫോണുകൾക്കൊന്നും ഇത്തരത്തിൽ സംവിധാനമുണ്ടായിരുന്നില്ല. ഒപ്പം മുൻ മോഡലുകളിൽ ഉണ്ടായിരുന്ന അലൂമിനിയം ബോഡിയ്ക്ക് പകരം മെറ്റൽ ഗ്ലാസ് ബോഡിയായിരിക്കും ഐഫോൺ 8നുണ്ടാവുക.
64 ജിബിയുടെ ഫോണിന് 64,060 രൂപയും, 256 ജിബിയുടേതിന് 70,473രൂപയും, 512 ജിബിയുടേതിന് 76,885 രൂപയുമാണ് വിലയെന്നാണ് റിപ്പോർട്ട്.
iphone 8 on sept 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here