ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷഹാരിസ്.
ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. ജഅ്‌ലാൻ ബനീബുആലിയിൽ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തൽക്ഷണം മരിക്കുകയായിരുന്നു.
malayali girl killed in oman accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here