Advertisement

ഹാർവെയ്ക്ക് ശേഷം ആഞ്ഞടിക്കാനൊരുങ്ങി ഇർമ ചുഴലിക്കാറ്റ്; ഫ്‌ളോറിഡയിൽ ജാഗ്രതാ നിർദ്ദേശം

September 6, 2017
Google News 1 minute Read
Hurricane Irma nears eastern Caribbean islands

ഹാർവെ ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്നും ടെക്‌സസ് നിവാസികൾ മുക്തരാകും മുമ്പേ നാശം വിതക്കാൻ ഇർമ ചുഴലിക്കാറ്റ് എത്തുന്നു. ഇർമ്മ വളരെ ശക്തമായ അറ്റ്‌ലാൻറ്റിക് ചുഴലിക്കാറ്റ് ആണ്. ഇർമ്മയെ നേരിടാൻ കരീബിയൻ രാജ്യങ്ങളിലും അമേരിക്കയിലും മുൻകരുതൽ നടപടികൾ ആരംഭിച്ചു.

ഇർമ്മ അതിവേഗം ഫ്‌ലോറിഡയിലെത്തുമെന്നാണ് മുന്നറിയിപ്പ്. കാറ്റഗറി 4 വിഭാഗത്തിലാണ് ഇർമ്മയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 130 മുതൽ 150 മൈൽ വേഗതയിലാകും ഇർമ്മ സഞ്ചരിക്കുക. കരീബിയൻ ദ്വീപുകളെയാണ് ഇർമ്മ കൂടുതലായും ബാധിക്കുക.

നിരവധിയാളുകളുടെ ജീവനെടുക്കുകയും ഒത്തിരിയേറെ നാശം വിതയ്ക്കുകയും ചെയ്താണ് ഹാർവി ചുഴലിക്കാറ്റ് ശാന്തമായത്.

Hurricane Irma nears eastern Caribbean islands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here