ഗൗരി ലങ്കേഷ് കൊലപാതകം; അഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക
സർക്കാരിനോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ട് തേടാനുള്ള നിർദ്ദേശം മന്ത്രാലയത്തിന് നൽകിയത്. അതേസമയം സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരിച്ച ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ളവർ ഈ ആവശ്യമുന്നയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ചത്.
ministry of home affairs sought report on gauri lankesh murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here