Advertisement

പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി

September 6, 2017
Google News 0 minutes Read
abortion

ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പതിമൂന്നുകാരിയുടെ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. 31 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. ഗർഭഛിദ്രത്തിനു അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതെന്ന് ഡോക്ടർമാർ കോടതിയെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാൻ മെഡിക്കൽ ബോർഡിനോട് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here