ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് മെലാനിയ; ട്രംപിനെ കുഴക്കി പങ്കാളിയുടെ എക്‌സ് പോസ്റ്റ്
ഗര്‍ഭഛിദ്രത്തിന് അനുകൂല നിലപാടുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മുന്നോട്ട് വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗര്‍ഭഛിദ്രത്തിന് എതിരെ നിലപാടുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ എതിര്‍ സ്ഥാനാര്‍ഥി കമല ഹാരിസിന്റെ കയ്യിലെ ആയുധമായി ഈ വിഷയം മാറുമോ എന്ന ആശങ്കയിലാണ് ട്രംപ് അനുകൂലികള്‍. (Melania Trump Defies Donald With Abortion Rights Support)
‘എല്ലാ സ്ത്രീകള്‍ക്കും ജന്മനാ കിട്ടുന്ന വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല, എന്റെ ശരീരം എന്റെ ചോയ്സ്, ‘ എന്നാണ് തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റുചെയ്ത വിഡിയോയില്‍ അവര്‍ പറയുന്നത്. പൊതുവേ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാത്ത മെലാനിയ ട്രംപ് അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ മെലാനിയയില്‍ ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട് എന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് മറുപടിയായി, ‘നീ വിശ്വസിക്കുന്നത് നിനക്കെഴുതാം’ എന്ന് ഭാര്യയോട് താന്‍ സൂചിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ കമല ഹാരിസുമായി നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ ട്രംപ് സമിശ്ര നിലപാടാണ് എടുത്തത്. ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നിയമത്തെ പിന്തുണക്കില്ല എങ്കിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ ഗര്‍ഭഛിദ്രം അനുവദിക്കാം എന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Melania Trump Defies Donald With Abortion Rights Support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here