Advertisement

മുരുകന്റെ മരണം; മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ്

September 7, 2017
Google News 0 minutes Read
murukan six doctors added in accused list in relation with murukan dea

തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെകൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങൾ മെഡിക്കൽ കോളേജിൽ പാലിക്കപ്പെട്ടില്ലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.

അതീവ ഗുരുതരാവസ്ഥയിൽ ഒരു രോഗിയെ കൊണ്ടുവരുമ്പോൾ ജീവൻ രക്ഷപ്പെടുത്താൻ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അത്യാഭിതമായി എത്തുന്ന കേസുകളിൽ മെഡിക്കൽ കോളേജിൽ ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. മുരുകന്റെ കാര്യത്തിലും സംഭവിച്ചതും ഇതുതന്നെയാണെന്നും റിപ്പോർട്ടിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ചികിത്സിക്ക് ആവിശ്യമായിരുന്ന വെന്റിലേറ്റർ ആശുപത്രിയിൽ ഉണ്ടായിരുന്നു. എന്നിട്ടും വെന്ഞറിലേറ്ററിൽ പ്രവേശിപ്പിക്കാതിരുന്നത് തെറ്റാണ്. ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സംബന്ധിച്ച് നാളെ ഉന്നത തല യോഗം ചേരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here