Advertisement

രാജ്യത്ത് ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചവരില്‍ 65 ശതമാനം പേരും ഓടിയത് ഹെല്‍മെറ്റില്ലാതെ

September 8, 2017
Google News 1 minute Read

കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചവരില്‍ 65 ശതമാനവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ബൈക്ക്, സ്‌കൂട്ടര്‍, മോപ്പഡ് എന്നിവയില്‍ സഞ്ചരിച്ചിരുന്ന 1,293 പേരാണ് മരിച്ചത്. ഇവരില്‍ 839 പേര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതില്‍ 676പേര്‍ പുരുഷന്മാരും 163 പേര്‍ സ്ത്രീകളുമാണ്.

ഏറ്റവും കൂടുതല്‍ പേര്‍ വിവിധ അപകടങ്ങളില്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണ്-3818 പേര്‍. നാലുചക്രവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 472 പേരാണ് സംസ്ഥാനത്ത് അപകടത്തില്‍ മരിച്ചത്. ഇക്കൂട്ടത്തില്‍ 114പേര്‍ സ്ത്രീകളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here