ആറൻമുള ഉതൃട്ടാതി വള്ളംകളിയുടെ ഫൈനൽ മത്സരങ്ങൾ റദ്ദാക്കി

ആറൻമുള ഉതൃട്ടാതി വള്ളംകളിയുടെ ഫൈനൽ മത്സരങ്ങൾ റദ്ദാക്കി. മത്സരം വീണ്ടും വേണമെന്ന സംഘാടകരുടെ ആവശ്യം കരക്കാർ തള്ളി.
ഫിനിഷിങ്ങിലെ തർക്കമാണ് കളി റദ്ദാക്കാൻ കാരണം. എ ബാച്ച് മത്സരത്തിലാണ് അരക്ഷിതാവസ്ഥ. എ ബാച്ച് മത്സരത്തിലാണ് അരക്ഷിതാവസ്ഥ. അതേസമയം, ബി ബാച്ചിൽ പൂവത്തൂർ ചുണ്ടന് മന്നം ട്രോഫി ലഭിച്ചു.
പമ്പയാറിൽ 52 പള്ളിയോഡങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളും പങ്കെടുത്തത്. ഇത്തവണ ഹീറ്റ്‌സ് മത്സരങ്ങളിൽ പള്ളിയോടങ്ങളുടെ സമയം രേഖപ്പെടുത്തുകയും കുറഞ്ഞ സമയം കുറിച്ച നാല് പള്ളിയോടങ്ങളെ വീതം ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് ഇരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ഫൈനൽ മത്സരങ്ങൾ റദ്ദാക്കുകയായിരുന്നു.
ഓരോ ബാച്ചിലും മത്സരിക്കുന്ന പള്ളിയോടങ്ങൾക്ക് പാടേണ്ട വഞ്ചിപ്പാട്ട് സഹിതം നിഷ്‌കർഷിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവയ്ക്ക് അയോഗ്യത കൽപ്പിക്കുമെന്നതും നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
aranmula vallamkali final competition cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here