ഗൗരി ലങ്കേഷ് കൊലപാതകം; ബ്ലോക്ക് നരേന്ദ്ര മോദി ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമാകുന്നു

ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ‘ബ്ലോക്ക് നരേന്ദ്ര മോദി’ ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമാകുന്നു. നിരവധി പേരാണ് ഇതിനോടകം ട്വിറ്റർ അക്കൗണ്ടിൽ നിന്ന് നരേന്ദ്ര മോദിയെ ബ്ലോക്ക് ചെയ്തത്. ഇതിനു പിന്നാലെ നിരവധി ട്രോളുകളും മോദിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് ചെയ്യപ്പെട്ട ലോകത്തെ ഏക പ്രധാനമന്ത്രി, സോഷ്യൽ മീഡിയയിൽ ആദ്യമായി ബ്ലോക്ക് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി,ഞാൻ മോദിയെ ബ്ലോക്ക് ചെയ്തു, നിങ്ങളോ? എന്നിങ്ങനെ പോകുന്നു ട്വിറ്റർ പോസ്റ്റുകൾ.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് പ്രമുഖ ആക്റ്റിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷ് ബാംഗ്ലൂരിലെ സ്വവസതിയിൽ വച്ച് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.
block modi hashtag goes viral in twitter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here