Advertisement

നിലപാട് മാറ്റി കണ്ണന്താനം; വിദേശികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ച് വന്നാമതി

September 8, 2017
Google News 1 minute Read
kannanthanam

ബീഫ് വിഷയത്തില്‍ നിലപാട് മാറ്റി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശത്ത് നിന്ന് എത്തുന്ന സഞ്ചാരികള്‍ അവരവരുടെ രാജ്യത്ത് ബീഫ് കഴിച്ചിട്ട് വന്നാമതിയെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. കേരളത്തിലെയും ഗോവയിലെയും ആളുകള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ ബിജെപി ഇടപെടില്ലെന്നുമായിരുന്ന മന്ത്രിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസം ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നിലപാട് മാറ്റിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു കണ്ണന്താനത്തിന്റെ ഈ നിലപാട്.

kannanthanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here