‘സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നിൽ സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാം’; അല്‍ഫോണ്‍സ് കണ്ണന്താനം

സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നിൽ സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി. സന്ദീപ് ബിജെപി വിടില്ല എന്നാണ് വിസ്വാസമെന്നും അൽഫോൺസ് വ്യക്തമാക്കി.
ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യറെ അനുനയിപ്പിക്കാൻ ആർഎസ്എസിന്റെ ശ്രമം തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് എത്തിയതിന് പിന്നാലെ, ആർഎസ്എസ് വിശേഷസമ്പർക്ക് പ്രമുഖ് എ ജയകുമാർ സന്ദീപിനെ വീട്ടിലെത്തി കണ്ടു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് വിവരം. ബിജെപിയിൽ നിന്ന് വിട്ടുപോകുമെന്ന് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു.
‘ജയകുമാർ ഗുരുതുല്യനാണ്. ജയകുമാർ വന്നാൽ സംഘം വീട്ടിലെത്തി എന്ന് തന്നെ മനസ്സിലാക്കുന്നു. കെ സുരേന്ദ്രൻ വന്നിരുന്നു എങ്കിൽ കൂടുതൽ സന്തോഷം ഉണ്ടായേനെ. ബിജെപിയിൽ നിന്ന് പോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഇപ്പോൾ മനസ് ശൂന്യമാണ്’ – സന്ദീപ് വാര്യർ പറഞ്ഞു.
Story Highlights : alphons kannanthanam against sandeep warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here