‘പുതുപ്പള്ളി ഏറ്റവും മോശമായ മണ്ഡലം; വികസനം വരാൻ ബിജെപി ജയിക്കണം’; അൽഫോൺസ് കണ്ണന്താനം

ലിജിൻ ലാൽ പുതുപ്പള്ളി മണ്ഡലത്തിൽ സുപരിചിതനെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ഇടത് വലത് സ്ഥാനാർത്ഥികൾ നാടിന് ഗുണം ചെയ്യുന്നില്ല. കേന്ദ്രത്തിന്റെ വികസനം വരാൻ പുതുപ്പളിയിൽ ബിജെപി ജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.(Alphonse kannanthanam on puthupally byelection)
പുതുപ്പള്ളി ഏറ്റവും മോശമായ മണ്ഡലം, നിക്ഷേപങ്ങൾ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വികസന മുരടിപ്പും സർക്കാരിനെതിരായ അഴിമതികളും ചർച്ചയാക്കും. വളരെ മിടുക്കനായ ചെറുപ്പക്കാരനാണ് ലിജിൻ. അദ്ദേഹം മികച്ച വിജയം കാഴ്ചവയ്ക്കും.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ചാണ്ടി ഉമ്മനും ജെയ്ക്കും ഇതുവരെ മണ്ഡലത്തിനായി ഒന്നും ചെയ്‌തിട്ടില്ല. കേരളത്തിന് പുറത്തും കമ്മ്യൂണിസ്റ്റും കോൺഗ്രെസും ഒരേ തട്ടിലാണ്. പിന്നെ എന്തിനാണ് രണ്ട് സ്ഥാനാർത്ഥികളെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.
അതേസമയം, മാധ്യമഉടമകളുടെ രാഷ്ട്രീയ താത്പര്യമാണ് മാസപ്പടി വിവാദത്തിന് പിന്നിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മാസപ്പടിയിൽ പാർട്ടി സെക്രട്ടറിയേറ്റ് വിശദീകരിച്ചതിന് പുറത്ത് മറ്റൊന്നും പറയാനില്ലെന്നും 2021 ലെ തെരഞ്ഞെടുപ്പ് ഫലം ചാനൽ ചർച്ചകൾക്കുള്ള തിരിച്ചടിയാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
Story Highlights: Alphonse kannanthanam on puthupally byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here