ദേരാ സച്ചാ സൗദാ ആസ്ഥാനത്ത് പരിശോധന തുടങ്ങി

ബലാത്സംഗക്കുറ്റത്തിന് ജയിലിലായ ഗുര്‍മീത് റാം റഹീം സിങിന്റെ ദേരാ സച്ചാ സൗദാ ആസ്ഥാനത്ത് സംയുക്ത പരിശോധന തുടങ്ങി.കോടതി കമ്മീഷണറായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയോഗിച്ച മുന്‍ സെഷന്‍സ് ജഡ്‍ജി എ.കെ.എസ് പവാറാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമാണ് പരിശോധനയുമായി സഹകരിക്കുന്നുണ്ട്. ജെസിബി അടക്കമുള്ള വന്‍സന്നാഹവുമായാണ് പരിശോധന നടക്കുന്നത്. എണ്ണൂറോളം ഏക്കറിലാണ് ദേരാ സച്ചാ സൗദാ ആശ്രമം നിലനില്‍ക്കുന്നത്.
41 കമ്പനി അര്‍ദ്ധ-സൈനിക വിഭാഗങ്ങള്‍, നാല് സൈനിക യൂണിറ്റുകള്‍, നാല് ജില്ലകളില്‍ നിന്നുള്ള പൊലീസ് സേന, ആയുധ വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധനയ്ക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ സിര്‍സയിലെ ദേരാ സച്ഛ സൗദ ആസ്ഥാനത്തും പരിസരത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പരിശോധന തീരുന്നത് വരെയാണ് കര്‍ഫ്യൂ.
dera sacha sauda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here