Advertisement

വധുവിനെ കണ്ട വരൻ മണ്ഡപത്തിലെ വിളക്കും നിറപറയുമെടുത്തെറിഞ്ഞു; തടയാനെത്തിയ പൂജാരിയെ പൊതിരെ തല്ലി; ഭയന്നുവിറച്ച് വധു

September 9, 2017
Google News 1 minute Read
groom gone crazy at kerala wedding

കെട്ടിമേളത്തിന്റെയും താലങ്ങളേന്തിയുള്ള പെൺപടയുടേയും അകമ്പടിയോടെ വിവാഹത്തിനായി വരനടുത്തേക്ക് നടന്നു വന്ന വധുവിനെ സ്വീകരിച്ചത് വരന്റെ സ്‌നേഹം നിറഞ്ഞ നോട്ടമോ, കള്ളച്ചിരിയോ ആയിരുന്നില്ല, മറിച്ച് അട്ടഹാസവും, തുള്ളലും, പൂക്കലയെടുത്തുള്ള ഏറുമായിരുന്നു…!! വിതുരയിൽ നടന്ന വിവാഹചടങ്ങിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്.

കല്യാണത്തിനെത്തിയവരെ വണങ്ങി വരൻ കതിർ മണ്ഡപത്തെ വലം വച്ച് ഇരിപ്പുറപ്പിച്ചു. എല്ലാവരോടും ചിരിച്ച് കല്യാണത്തിനെത്തിയവരോടൊക്കെ കുശലം പറഞ്ഞിരുന്ന വരൻ അണിഞ്ഞൊരുങ്ങിയെത്തിയ വധുവിനെ കണ്ടതോടെ ഭാവം മാറി.

വരൻ കതിർ മണ്ഡപത്തിലെ വിളക്കും നിറപറയും എടുത്തെറിയാൻ തുടങ്ങി. തടയാനെത്തിയ പൂജാരിയെ പൊതിരെ തല്ലി. പിന്നീടുള്ള കുറച്ച് നിമിഷം ഒരു നാഗവല്ലിയെ പോലെ വരൻ അട്ടഹസിക്കാൻ തുടങ്ങി പൂക്കളും പൂക്കുലയുമെടുത്ത് തുള്ളാൻ തുടങ്ങി.

ഇതോടെ വരണമാല്യം പ്രതീക്ഷിച്ചെത്തിയ പെൺകുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി. കണ്ടുനിന്നവരൊക്കെ അന്തം വിട്ടു. തുടർന്ന് ബന്ധുക്കളെത്തി വരനെ സമാധാനിപ്പിച്ചു. നീണ്ട നേരത്തെ ചർച്ചകൾക്കൊടുവിൽ വീണ്ടും താലികെട്ടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും വരന്റെ പ്രകടനങ്ങൾ കണ്ട് പേടിച്ച പെൺകുട്ടി ഇയാളമായുള്ള വിവാഹം വേണ്ടെന്ന് വച്ചു. തുടർന്ന് പൊലിസെത്തി ചർച്ച നടത്തിയെങ്കിലും പെൺകുട്ടി തന്റെ നിലപാടിലുറച്ചു നിന്നു.

വരന് നേരത്തെ തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും അത് മറച്ച് വച്ചാണ് വരന്റെ വീട്ടുകാർ വിവാഹത്തിന് തയ്യാറായതെന്നുമാണ് വധുവിന്റെ വീട്ടുകാർ പറയുന്നത്.

groom gone crazy at kerala wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here