Advertisement

ഗണേഷ് കൂമാറിന്റെ ദിലീപ് അനുകൂല പരാമര്‍ശത്തിനെതിരെ അന്വേഷണ സംഘം

September 9, 2017
Google News 0 minutes Read
ganeshkumar supports lakshmi nair

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയിലില്‍ സിനിമക്കാര്‍ കൂട്ടത്തോടെ എത്തിയതും റിപ്പോര്‍ട്ടിലുണ്ട്. ഗണേഷ് കുമാറിന്റെ പരാമര്‍ശം സാക്ഷികളെ സ്വാധീനിക്കാന്‍ ആസൂത്രിതമായി നടത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ പക്ഷം. സംഭവത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ദിലീപ് നിരപരാധിയാണെന്നും എല്ലാവരും ദിലീപിന് വേണ്ടി രംഗത്ത് വരണമെന്നുമായിരുന്നു ഗണേഷ് കുമാര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഗണേഷ്കുമാറിന്റെ വിവാദ പരാമര്‍ശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here