Advertisement

സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല; ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കാനുള്ളതാണ് പ്രതികരണം: വികാരാധീനയായി മേയർ

April 30, 2024
Google News 1 minute Read
mayor arya rajendran on ksrtc conductor

കെഎസ്ആർടിസി കണ്ടക്ടറുമായുള്ള തർക്കം നിയമപരമായി നേരിടുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിയമപരമായ വിഷയമായതു കൊണ്ട് കൂടുതലായി കടക്കാൻ ആഗ്രഹിക്കുന്നില്ല. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും മേയർ പറഞ്ഞു.

ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കാനുള്ളതാണ് പ്രതികരണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ ശീലിക്കുന്ന സമൂഹത്തെയാണ് വാർത്ത് എടുക്കേണ്ടത്. വലിയ പ്രയാസമുണ്ട്. തന്റെ കുടുംബം പ്രതികരിച്ചത് ഈ നാട്ടിൽ ഒരു തെറ്റായ പ്രവണത വരാതിരിക്കാനാണ്. എന്നാൽ പ്രചരിപ്പിച്ചത് തെറ്റായ വാർത്തകൾ. സൈബർ അറ്റാക്ക് നടക്കുന്നു. ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ല. ചില മാധ്യമങ്ങൾ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു.

സൈഡ് കൊടുക്കാത്തതിരുന്നതിനാൽ ഉണ്ടായ തർക്കത്തെ ഒതുക്കാനാണ് ലൈംഗികത ചേഷ്ഠ ആരോപണം ഉയർത്തുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത്. നിയമപരമായി മുന്നോട്ടുപോകും. അതിൽ ഉറച്ചുനിൽക്കും. ഇങ്ങനെ ഒരു വിഷയം വരുമ്പോൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കും എന്ന് കരുതിയിരുന്നു. സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല എന്നും മേയർ പറഞ്ഞു.

Story Highlights: mayor arya rajendran on ksrtc conductor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here