Advertisement

ഇര്‍മ്മ ഫ്ളോറിഡ തീരം തൊടുന്നു; 56ലക്ഷം പേരെ ഒഴിപ്പിക്കുന്നു

September 10, 2017
1 minute Read
irma

ഇര്‍മ ചുഴലിക്കാറ്റ് ക്യൂബയെയും കരീബിയന്‍ ദ്വീപുകളെയും താണ്ടി ഇന്ന് ഫോറിഡയില്‍ ആഞ്ഞ് വീശും. ഫ്‌ളോറിഡ സംസ്ഥാനത്തെ ഇന്ത്യന്‍ വംശജരടക്കം 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.  മണിക്കൂറില്‍ 260 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് യുഎസ് തീരത്തേക്ക് നീങ്ങുന്നതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി കരീബിയന്‍ തീരത്തും ക്യൂബയിലും ഇര്‍മ്മ വന്‍ ദുരന്തം വിതച്ചിരുന്നു.അതിവിനാശകാരിയായ കാറ്റഗറി അഞ്ചിലാണ് ഇര്‍മ ചുഴലിക്കാറ്റിന്റെ സ്ഥാനം.

ഫ്‌ളോറിഡയ്ക്കു പുറമെ ജോര്‍ജിയ, കരോലിന മേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടെയെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂറായി 97,000 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ നിധി ട്രംപ് അനുവദിച്ചു.

കാറ്റ് ദുരന്തം വിതച്ച ക്യൂബയില്‍ വടക്കുകിഴക്കന്‍ തീരത്തെ കാമഗ്വെ ദീപുകള്‍ പാടെ തകര്‍ന്ന അവസ്ഥയിലാണ്. ഇവിടങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്തി, ബഹാമസ്, ടര്‍ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ദ്വീപുകള്‍, സെന്റ് മാര്‍ട്ടിന്‍ ദ്വീപുകള്‍, ബാര്‍ബഡ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍, പ്യൂര്‍ട്ടോറിക്ക എന്നിവിടങ്ങളിലും വന്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.ബാര്‍ബഡയില്‍ 95 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി.  വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് പൂര്‍ണ്ണമായും നശിച്ചു.

Florida , irma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top