Advertisement

മുരുകന്റെ മരണം; രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

September 10, 2017
Google News 1 minute Read
murukan six doctors added in accused list in relation with murukan dea

ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. സീനിയര്‍ റസിഡന്റിനേയും പിജി ഡോക്ടറേയുമാണ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളത്. ഇവരെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ ഡോക്ടര്‍മാര്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും വിളിച്ച് വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് അന്വേഷിച്ചില്ലെന്നാണ് ഉള്ളത്. അതേസമയം ഇരു ഡോക്ടര്‍മാരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 14ന് ഇത് കോടതി പരിഗണിക്കും.

murukan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here