നാദിർഷയെ ചോദ്യം ചെയ്യണമെന്ന് പേലീസ്

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ ചോദ്യം ചെയ്യണമെന്ന് പേലീസ് ഹൈക്കോടതിയെ അറിയിക്കും. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകാനാവശ്യപ്പെട്ട് പോലീസ് നിർബന്ധിക്കുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെട്ടുത്തുകയാണെന്നും ആരോപിച്ച് നാദിർഷാ കോടതിയെ സമീപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് നേരത്തേ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ടതോടെ നാദിർഷ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here