ബ്ലൂ വെയിൽ ഗെയിം; വിദ്യാർത്ഥികൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം

കൊലയാളി ഗെയിമായ ബ്ലൂവെയിൽ ആത്മഹത്യകൾ കൂടിവരുന്ന സാഹചര്യത്തിൽ ലക്‌നൗവിലെ സ്‌കൂളുകളിൽ സ്മാർഫോണുകൾക്ക് നിരോധനം. ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം.
കുട്ടികൾ ഇത്തരത്തിലുള്ള ഗെയിമുകൾ കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകി. ലക്‌നൗവിലെ ഇന്ദിരാ നഗറിൽ 14 വയസുകാരൻ ബ്ലൂവെയിൽ കളിച്ച് ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് നടപടി.
വിദ്യാർഥികൾ സ്‌കൂളിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ ഇടക്കിടെ പരിശോധന നടത്തണമെന്നും വിദ്യാർഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here