നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ ഒഴിച്ചു

നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പിലെ പൂക്കോടുള്ള വീടിനുനേരെയാണ് കരി ഓയില്‍ ഒഴിച്ചത്. പെയിന്റ് പണിക്കാര്‍ ആരെങ്കിലുമായിരിക്കും കരി ഓയില്‍ ഒഴിച്ചതെന്നാണ് ശ്രീനിവാസന്‍ ഇതെകുറിച്ച് പ്രതികരിച്ചത്. പോലീസില്‍ പരാതിപ്പെടുന്നില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നുമാണ് ഇന്നലെ ശ്രീനിവാസന്‍ പറഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here