ഫീസടയ്ക്കാൻ വൈകി; നാലു വയസ്സുകാരനെ തടങ്കലിൽവെച്ച് സ്‌കൂൾ അധികൃതർ

സ്‌കൂൾ ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നാലു വയസ്സുകാരനെ തടങ്കലിലാക്കി. ഉത്തർപ്രദേശിലെ ബുലന്ദ്‌സറിലെ അശോക് പബ്ലിക് ആന്റ് സീനിയർ സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
നഴ്‌സറി ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്‌കൂൾ സമയം കഴിഞ്ഞു കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. നാലു മണിക്കൂറോളമാണ് അധികൃതർ കുട്ടിയെ തടങ്കലിൽ വെച്ചത്. ഫീസ് അടച്ചാലേ കുട്ടിയെ വിട്ടുനൽകൂ എന്നായിരുന്നു സ്‌കൂൾ അധികൃതരുടെ നിലപാട്. ഫീസ് തങ്ങളാൽ കഴിയും പോലെ നേരത്തെ തന്നെ അടച്ചുകൊള്ളാമെന്ന് പിതാവ് പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല.
രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതേ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പാളും മാനേജരും ഒളിവിൽ പോയി.
4 year old detained by school authorities for late fee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here