ഫിഫ അണ്ടർ 17 ലോകകപ്പ്: അവസാന പോരാട്ടം സാൾട്ട് ലെയ്ക് സ്റ്റേഡിയത്തിൽ

അടുത്ത മാസം ഇന്ത്യയിൽ അരങ്ങേറാനിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ പോരാട്ടം കൊൽക്കത്ത സാൾട്ട് ലെയ്ക് സ്റ്റേഡിയത്തിൽ അരങ്ങേറും. ലോകകപ്പിനായി പുതുക്കി പണിത സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി പൂർണ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പത്തിൽ പത്ത് മാർക്കാണ് സംഘാടകർ സ്റ്റേഡിയത്തിന് നൽകിയത്. ഒക്ടോബർ ആറ് മുതൽ 28 വരെ കൊച്ചിയടക്കം ഇന്ത്യയിലെ ആറ് സ്റ്റേഡിയങ്ങളിലാണ് പോരാട്ടങ്ങൾ നടക്കുക.
100 കോടിയോളം രൂപ മുടക്കിയാണ് സ്റ്റേഡിയം പുതുക്കി പണിതത്. 120,000 പേർക്ക് സ്റ്റേഡിയത്തിലിരുന്ന് മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യമുണ്ട്. അതേസമയം നിലവിൽ 66687 പേർക്ക് മത്സരം കാണാനായി നിജപ്പെടുത്തിയിട്ടുണ്ട്.
fifa under 17 world cup final match at salt lake stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here