സ്വാശ്രയ മെഡിക്കല്‍ കോളേജ്; ഹര്‍ജികള്‍ നാളെ പരിഗണിക്കും

കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിച്ചതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് ഇന്ന് പരിഗണിക്കാനിരുന്ന കേസുകള്‍ നാളത്തേക്ക് പരിഗണിക്കാനായി മാറ്റി.
തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡി എം, വിംസ് മെഡിക്കല്‍ കോളേജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് താത്കാലിക പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ കോളേജുകള്‍ നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണെന്ന് വികാസ് സിംഗ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ മെഡിക്കല്‍ കോളേജുകളോട് മാത്രമാണ് എം സി ഐയുടെ ഈ നിലപാടെന്ന് മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ കപില്‍ സിബലും, ദുഷ്യന്ത് ദാവെയും ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here