അവൾക്കൊപ്പം; സംസ്ഥാന ചലച്ചിത്ര വേദിയെ ഞെട്ടിച്ച് റിമ
നടിയെ ആക്രമിച്ച കേസിൽ പ്രതിയായി റിമാന്റിൽ കഴിയുന്ന നടൻ ദിലീപിനെ പിന്തുണച്ച് താരങ്ങൾ രംഗത്തെത്തിയതിന് പിന്നാലെ നടിയെ പിന്തുണച്ച് സംസ്ഥാന ചലച്ചിത്ര അവാർഡ് വേദി. നടി റിമ കല്ലിങ്ങലാണ് നടിയെ പിന്തുണച്ച് അവൾക്കൊപ്പമെന്ന നൃത്തം അവതരിപ്പിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയുടെ വേദിയായ തലശ്ശേരിയിലെ മുൻസിപ്പൽ ഗ്രൗണ്ടിൽ വുമൺ ഇൻ സിനിമാ കളക്ടീവ് ഒത്തു ചേർന്ന് നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവൾക്കൊപ്പമെന്ന നൃത്തവുമായി റിമയും സംഘവുമെത്തിയത്.
അവൾക്കൊപ്പമെന്നെഴുതിയ ബാനറുമായാണ് റിമ നൃത്തവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഒപ്പം നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പ് ശേഖരണവും വേദിയിൽ ഡബ്ലു സി സി നടത്തി. നടി നിലമ്പൂർ ആയിഷയാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തത്.
ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കുന്ന ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ എന്ന ബോർഡും സിനിമാ കൂട്ടായ്മ സ്ഥാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here