Advertisement

വിദേശത്തെത്തിച്ച് വൃക്ക തട്ടുന്ന സംഘം പിടിയിൽ

September 12, 2017
Google News 0 minutes Read
kidney-racket4

രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ വിദേശത്തെത്തിച്ച് വൃക്ക വ്യാപാരം നടത്തുന്ന സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ. മുംബെയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേരളത്തിൽനിന്ന് രണ്ട് പേരെ ഈജിപ്തിലേക്കും ശ്രീലങ്കയിലേക്കും കടത്തിയതായി ഇവർ മൊഴി നൽകി. സുരേഷ് പ്രജാപതി, നിസാമുദ്ദീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർ അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

50 ലക്ഷം രൂപ വരെ വാങ്ങി അവയവ ദാനത്തിന് കരാർ ഉറപ്പിച്ച ശേഷം ദായകരെ കണ്ടെത്തും. ഇവരെ ഈജിപ്ത്, ശ്രീലങ്ക എന്നിവിടങ്ങളിലെത്തിച്ച് അവയവ വിൽപന നടത്തും. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ തുക മാത്രമാണ് ദായകർക്ക് നൽകുക.

അവയവ ദാനത്തിന് വ്യക്തമായ നിയന്ത്രണമില്ലെന്നതിനാൽ അവയവ വ്യാപാര റാക്കറ്റുകളുടെ സ്ഥിരം കേന്ദ്രമാണ് ഈ രാജ്യങ്ങൾ.

വൃക്ക നൽകാൻ തയ്യാറായവരെ ഈജിപ്തിലേക്കെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് സുരേഷ് പ്രജാപതിയും നിസാമുദ്ദീനും പിടിയിലായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here