ഫാദര്‍ ടോം ഉഴുന്നാലിന് മോചനം

യമനിലെ ഏദനില്‍ നിന്നും ഐസിസ് ഭാകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. ഓമാന്‍ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഫാദറിന് മോചനം ലഭിച്ചത്. യെമനില്‍ നിന്ന് ഒരു കൊല്ലം മുമ്പാണ് ഭീകരര്‍ ഫാദറിനെ തട്ടിക്കൊണ്ട് പോയത്. ഇദ്ദേഹത്തെ ഒമാനില്‍ എത്തിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ജൂലൈ മാസത്തില്‍ മോചനത്തിന് വേണ്ടി അപേക്ഷിക്കുന്ന ഫാദറിനെ വീഡിയോ പുറത്ത് വന്നിരുന്നു. ഏദനിലെ സെലീഷ്യന്‍ സമൂഹത്തിന്റെ ക്ലിനിക്കില്‍ ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവച്ചു കൊന്ന ശേഷമാണ് ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്.ഈസ്റ്റര്‍ ദിനത്തില്‍ ഇദ്ദേഹത്തെ തൂക്കിലേറ്റി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചെങ്കിലും പിന്നീട് ഇത് വ്യാജമാണെന്നു തെളിഞ്ഞു.
ഒമാന്‍ സുല്‍ത്താന്‍ യാക്കൂബ് ബിന്‍ സെയ്ദ് ഇക്കാര്യം സ്ഥിരീകരിച്ചു എന്നാണ് ഒമാന്‍ പത്രം ഒമാന്‍ ഡെയ്ലി ഒബ്സേര്‍വര്‍ റിപ്പോട്ട് ചെയ്യുന്നത്.
father tom uzhunnal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here