മൊബൈൽ വഴി പണം അടിച്ചുമാറ്റുന്ന വൈറസ് ഇന്ത്യയിൽ !! സൈബർ ലോകം ആശങ്കയിൽ

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി മൊബൈൽ വഴി പണം മോഷ്ടിക്കുന്ന വൈറസുകൾ ഇന്ത്യയിൽ പിടിമുറുക്കുന്നു. സാഫെകോപ്പി എന്ന ട്രോജൻ വിഭാഗത്തിൽപ്പെട്ടതാണ് ഈ വൈറസുകൾ.
പ്രമുഖ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ കാസ്പർസ്‌കി ലാബ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. മൊബൈൽ ഫോണിലെ വാലറ്റ് ആപ്പുകൾ, പേമെന്റ് ആപ്പുകൾ എന്നിവ വഴി ഉപഭോക്താക്കളുടെ പണം ചോർത്തുന്ന മാൽവേർ ആണ് സാഫെകോപ്പി. മൊബൈലിലെ ഓൺലൈൻ പേമെന്റ് ഇടപാടുകാരെയാണ് ഈ വൈറസ് ലക്ഷ്യമിടുന്നത്.
മൊബൈൽഫോണിലേക്ക് കടത്തിവിടുന്ന പ്രത്യേകതരം കോഡ് വഴിയാണ് ഈ ട്രോജൻ മാൽവേർ ആക്രമണം നടത്തുന്നത്. ആപ്പിന്റെ രൂപത്തിൽ മൊബൈലിൽ തനിയെ ഇൻസ്റ്റാൾ ആകുന്ന ഈ പ്രോഗ്രാം, ഡബ്ല്യൂഎപി ബില്ലിങ് വഴിയാണ് ഉപഭോക്താവിന്റെ പണം ചോർത്തുന്നത്. ഫോണിൽ കിടക്കുന്ന ഈ അപ്പ്, നിശബ്ദമായി നിരവധി സർവ്വീസുകൾ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടാണ് പണമെല്ലാം ചോർത്തുന്നത്. ഇത് ഉപഭോക്താവ് അറിയുകയുമില്ല.
അതേസമയം ്‌സാഫെകോപ്പി ട്രോജനെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നാണ് കാസ്പർസ്‌കൈ അറിയിച്ചിരിക്കുന്നത്.
virus looting money through mobile grips india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here