കേന്ദ്ര ജീവനക്കാര്‍ക്ക് ക്ഷാമബത്ത

DA

കേന്ദ്ര ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്തയും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും നാലു ശതമാനമാണ് ക്ഷാമബത്ത. ഇതിനു പുറമെയാണ് ഒരു ശതമാനം വര്‍ധന. 49.26 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കും.ജൂലൈ ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം അംഗീകരിച്ച ഫോര്‍മുല പ്രകാരമാണ് വര്‍ധന.

Dearness Allowances for Central govt employees,DA

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top