Advertisement

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ ഏകീകൃത പെൻഷൻ പദ്ധതി: യുപിഎസ് എന്ന് പേര്; ശമ്പളത്തിൻ്റെ 50% പെൻഷൻ കിട്ടും

August 24, 2024
Google News 2 minutes Read
children with temporary disability social security pension

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏകീകൃത പെൻഷൻ പദ്ധതി, ‘യുപിഎസ്’ എന്ന പേരിലാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻറെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ജീവനക്കാർക്ക് ഉറപ്പ് നൽകുന്നതാണിത്.

ജീവനക്കാരൻ മരിച്ചാൽ അവസാന മാസ പെൻഷൻറെ 60 ശതമാനം കുടുംബ പെൻഷനും ഉറപ്പ് നൽകുന്നുണ്ട്. പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിൻറെ വിഹിതം 18.5 ശതമാനമായി ഉയർത്താനും തീരുമാനിച്ചു. 2004 ന് ശേഷം വിരമിച്ചവർക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും. ഇവർ എൻപിഎസിനു കീഴിലാണ് നിലവിലുള്ളത്.

അതേസമയം എൻപിഎസിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ തുടരാനാകും. എൻപിഎസിലേത് പോലെ യുപിഎസിലും ജീവനക്കാർ 10 ശതമാനം ശമ്പള വിഹിതം നൽകണം. 23 ലക്ഷം ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ പദ്ധതി 2025 ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. സംസ്ഥാന സർക്കാരുകൾക്കും ഈ മാതൃക പിന്തുടരാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : Union govt dumps NPS goes back to 50% salary as pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here