ദിലീപ് ജാമ്യാപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിൽ വിചാരണ തടവിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നൽകിയത്. വിചാരണ തടവ് അറുപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകുന്നത്.
പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം വരെ സമയം ലഭിക്കും. അതിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ 60 ദിവസം പിന്നിട്ടാൽ ജാമ്യം ലഭിക്കാൻ അർഹതയുണ്ട്. അതേസമയം ദിലീപിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
ദിലീപിന്റെ കേസിൽ കോടതി എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്ന് വ്യക്തമല്ല. ഹൈക്കോടതിവരെ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അങ്കമാലി കോടതിയുടെ വിധി ദിലീപിനും അന്വേഷണ സംഘത്തിനും നിർണ്ണായകമാകും.ദിലീപിന്റെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here