ദിയ ശ്രീ അല്ല ഇനി അനുരാധ!!

ഹാപ്പി വെഡ്ഡിംഗിലെ നായിക ദിയ ശ്രീയെ ഓര്‍മ്മയില്ലേ..? ദിയ ശ്രീ ഇനി ദിയ അല്ല മറിച്ച് അനുരാധയാണ്. താരം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ബിജി കണ്ണന്താനം എന്നായിരുന്നു താരം സിനിമയില്‍ എത്തും മുമ്പേ ഉള്ള പേര്. ഹാപ്പി വെഡ്ഡിംഗില്‍ അഭിനയിച്ചതോടെയാണ് താരം പേര് ദിയ ശ്രീ എന്ന് മാറ്റുന്നത്. ഹാപ്പി വെഡ്ഡിംഗിന് ശേഷം പുതിയ സിനിമ ഒന്നും കമ്മിറ്റ് ചെയ്യാത്ത താരം ഇപ്പോള്‍ തിരുവനന്തപുരത്ത് അരങ്ങ് എന്ന നൃത്ത വിദ്യാലയം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം അവസാനം വിജയദശമി ദിനത്തോട് അനുബന്ധിച്ച് നൃത്ത വിദ്യാലയം ആരംഭിക്കും.
തന്റെ അമ്മ വിളിക്കുന്ന പേരില്‍ അറിയപ്പെടാനാണ് ആഗ്രഹം എന്ന കാരണം കൊണ്ടാണ് പേര് മാറ്റത്തെ കുറിച്ച് താരം പ്രതികരിച്ചിരിക്കുന്നത്.
അനുരാധയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
Hi
എന്റെ എല്ലാ സുഹുര്ത്തുകൾക്കും അധ്യാപകർക്കും അറിയുന്നത് പോലെ എന്റെ official name Biji Kannanthanam എന്നായിരുന്നു. എന്നാൽ happy wedding എന്ന മൂവിയിൽ അഭിനയിക്കുന്ന സമയത്തു ഞാൻ എന്റെ പേര് diya എന്ന് മാറ്റിയിരുന്നു… അതിനു ശേഷം ഏകദേശം ഒന്നര വർഷമായി ഞാൻ മറ്റൊരു സിനിമയിലും അഭിനയിച്ചിരുന്നില്ല.
എന്നെ എന്റെ അമ്മയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും Anu എന്നാണ് വിളിക്കുന്നത് (like every one having a pet name in home ) സിനിമയിൽ ഉള്ള ചില സുഹൃത്തുക്കളും എന്നെ anu എന്നു തന്നെയാണ് വിളിക്കാറ്… Even anu sithara എന്നെയും ഞാൻ അവളെയും anu എന്ന് തന്നെയാണ് വിളിക്കാറ്. E name change ഞാൻ സിനിമയിൽ തുടർന്നു അഭിനയിക്കാത്തതു കൊണ്ടോ അഭിനയിക്കുന്നത് കൊണ്ടോ അല്ല. എനിക്ക് എന്റെ അമ്മ ഇട്ട പേരിൽ identify ചെയ്താൽ മതി എന്നുള്ള ആഗ്രഹം കൊണ്ടാണ്. Anu എന്നുളത് astrology പ്രകാരം അനുരാധ എന്നാണ്..
I know its not a fashionable name and all. Even i respct what my amma gave me.
എന്റെ എല്ലാ സുഹൃത്തുക്കളഉം എനിക്ക് ഇത് വരെ നൽകിയ സപ്പോർട്ട് ഇനി മുന്നോട്ടും നൽകുമെന്നും പ്രതീക്ഷിക്കുന്നു…
by
Was Diya
and here onwards lovingly ANURADHA (അനുരാധ )
Plz dont think that i copied others name…..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here