ഉത്തർപ്രദേശിൽ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി

സ്ക്കൂളിലേക്ക് പോകവെ കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം. ഇറ്റാവാ ജില്ലയിലെ സഹ്‌സോന്‍ ഏരിയയില്‍ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് രണ്ടുപെണ്‍കുട്ടികളുടേയും മൃതദേഹം കണ്ടെത്തിയത്. കാണ്‍പുര്‍ ദേഹാത്തിലുള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് മുന്നുപെണ്‍കുട്ടികളും. കാണാതായ കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം പെൺകുട്ടികളെ കാണാതായത് പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് പരാതിയുണ്ട്. രണ്ടുപെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here