അമേരിക്കയെ തരിപ്പണമാക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ

NORTH KOREA

ഐക്യരാഷ്ട്രസഭ ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയ. ജപ്പാനെ കടലിൽ മുക്കും. അമേരിക്കയെ ചാരമാക്കും എന്നാണ് കൊറിയയയുടെ മുന്നറിയിപ്പ്. ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെസിഎൻഎയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ട് കടലിൽ മുക്കും. ഉത്തര കൊറിയയ്ക്ക് അടുത്ത് ജപ്പാന്റെ ആവശ്യമില്ലെന്നും കൊറിയ പ്രതികരിച്ചു. ഉത്തരകൊറിയയെ മുട്ടുകുത്തിക്കാൻ കടുത്ത ഉപരോധ നടപടികളാണ് ഐക്യരാഷ്ട്രസഭ എടുത്തിരിക്കുന്നത്. അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ഉപരോധമെന്നും ആക്ഷേപമുയരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More