Advertisement

കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കി

September 15, 2017
Google News 0 minutes Read
strike

കോട്ടയം ഭാരത് ആശുപത്രിയ്ക്ക് മുന്നില്‍ സമരം നടത്തിയ നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കി. ലാത്തി ചാര്‍ജ്ജിന് ശേഷമായിരുന്നു അറസ്റ്റ്. സമാധാനപരമായി നടത്തിയ  സമരത്തിലേക്ക് പോലീസ് അനാവശ്യമായി ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നുവെന്നാണ് പരാതി.

ആശുപത്രിയില്‍ നിന്ന് പിരിച്ച് വിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടെ നഴ്സുമാര്‍ സമരം ആരംഭിച്ചത്.

പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ നഴ്സുമാര്‍ ഒന്നടങ്കം നാളെ നഴ്സുമാര്‍ കരിദിനം ആചരിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here