പൊട്ടിക്കരഞ്ഞ് നടി ലളിതാ കുമാരി മാധ്യമങ്ങളുടെ മുന്നില്‍

താര സഹോദരിമാരായ ഡിസ്കോ ശാന്തിയുടേയും, ലളിതാ കുമാരിയുടേയും മരുമകളെ കാണാനില്ലെന്ന് പരാതി. തസെപ്തംബര്‍ ആറ് മുതലാണ് ഇരുവരുടയേും മരുമകളെ കാണാതായത്. 17വയസ്സുള്ള അബ്രിനയെയാണ് കാണാതായത്. ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വര്‍മയുടെ മകളാണ് അബ്രിന.
കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണം എന്ന ആവശ്യവുമായാണ് ലളിതാ കുമാരിയും പെണ്‍കുട്ടിയുടെ അമ്മയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. അബ്രിനെയെ കാണാതായപ്പോള്‍ തന്നെ പോണ്ടി ബാസാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പൊലീസിന്റെ സഹകരണമുണ്ടായില്ലെന്നും ലളിത കുമാരി ആരോപിക്കുന്നു. ചെന്നൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അബ്രിന. നടന്‍ പ്രകാശ് രാജിന്റെ മുന്‍ഭാര്യയാണ് ലളിത കുമാരി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here