സത്യം മാത്രമേ പറയാവൂ എന്ന് നാദിര്‍ഷയോട് കോടതി

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷ സത്യം മാത്രമെ പറയാവുവെന്ന് ഹൈക്കോടതി. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, ബുധനാഴ്ച അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതിയുടെ പരാമര്‍ശങ്ങള്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉറപ്പും, കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി ചോദിച്ചതും ഉത്തരവിലില്ല. വാക്കാലുള്ള ഈ പരാമര്‍ശങ്ങളാണ് ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം പോലീസ് ക്ലബില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ ഡോക്ടര്‍മാരുടെ ഒരു സംഘമെത്തി നാദിര്‍ഷയുടെ രക്ത സമ്മര്‍ദ്ദം പരശോധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here