ജപ്പാന് മുകളിലൂടെ വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ

ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ വീണ്ടും മിസൈൽ പറത്തി. ഉത്തര പ്യോങ്യാങിലെ സുനാൻ വ്യോമത്താവളത്തിൽ നിന്ന് കുതിച്ചുയർന്ന മിസൈൽ ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോക്ക് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചു. 1200 മൈലുകൾ സഞ്ചരിക്കാൻ മിസൈൽ 17 മിനുട്ടെടുത്തു.
വെളളിയാഴ്ച ഉത്തരകൊറിയൻ സമയം 6.30നായിരുന്നു മിസൈൽ പറത്തിയത്.
ഉത്തരകൊറിയ ഇത്തരം നടപടികൾ ആവർത്തിച്ചാൽ നോക്കിയിരിക്കിക്കില്ലെന്ന് ജപ്പാൻ ക്യാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിഡെ സുഗ പ്രതികരിച്ചു. എന്തു പ്രതിസന്ധിയും നേരിടാൻ സജ്ജമാവണമെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ സർക്കാരിന് നിർദ്ദേശം നൽകി.
north korea missile over japan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here