Advertisement

ആര്‍സിസിയില്‍ രക്താര്‍ബുദത്തിന് ചികിത്സ തേടിയ കുട്ടിയ്ക്ക് എച്ഐവി ബാധ

September 15, 2017
1 minute Read
rcc

ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആര്‍.സി.സി.ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു.

 

നേരത്തെ ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഒന്‍പതിന് ആര്‍സിസിസില്‍ നിന്നുള്ള രക്തപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടിയ്ക്ക് എച്ച്ഐവി ബാധയില്ല.  ഇതിനു ശേഷം നാലു തവണ കീമോത്തറാപ്പി ചെയ്യുകയും പല തവണ ആര്‍എസിയിയില്‍ നിന്നും രക്തം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ആഗസ്ത് 25ന് ആര്‍സിസിയില്‍ നടന്ന രക്തപരിശോധന റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതെതുടര്‍ന്ന് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി.പരിശോധനയില്‍ രക്ഷിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് വ്യക്തമായി.

 

സഭവം വാര്‍ത്തയായതോടെയാണ് ആര്‍സിസിസി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെകെ ശൈലജ ഉത്തരവിട്ടു.   പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top